Times Kerala

 ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ക്സോ കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്നു

 
 ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ക്സോ കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്നു
 

കോ​ഴി​ക്കോ​ട്: നാ​ല​ര വ​യ​സു​കാ​രി​യെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേയുള്ള  ന​ട​പ​ടി വൈ​കു​ന്ന​താ​യി ആ​രോ​പ​ണം.  കു​ട്ടി​യു​ടെ ബ​ന്ധു കൊ​മ്മേ​രി സ്വ​ദേ​ശി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹേ​ബ്, ക​മ്മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ര്‍ന​ട​പ​ടി ആ​യി​ല്ല. കേ​സെ​ടു​ത്ത് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. മാ​ങ്കാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച് ഓ​ഫാ​ണ്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പീ​ഡ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, കേ​സി​ല്‍ പോ​ലീ​സി​ന് മേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും കേ​സി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു.  
 

Related Topics

Share this story