Times Kerala

 ആ​ലു​വ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ

 
ആ​ലു​വ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ
 

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. ജാ​ർ​ഖ​ണ്ഡ് ജെ​സ്പുർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റിനെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ആ​ലു​വ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷി​നാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്.

ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ള്‍​ക്ക് നേ​രെ സു​രേ​ഷ് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയിരുന്നു. കൈ​യി​ല്‍ ക​ല്ലു​മാ​യി നി​ന്ന യു​വാ​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ഇയാൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​വി​ക്ക് പ​രി​ക്കേ​റ്റ രാ​ജേ​ഷ് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
 

Related Topics

Share this story