Times Kerala

 ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം കഠിന തടവ്

 
ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം കഠിന തടവ്
 

മ​ഞ്ചേ​രി: ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു. പൊ​ന്നാ​നി മാ​ളി​യേ​ക്ക​ൽ സി​ദ്ദീ​ഖി​നെ​യാ​ണ് (48) മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​തു​ഷാ​ർ ശി​ക്ഷി​ച്ച​ത്.

2022 ഡി​സം​ബ​ർ 14ന് ​ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പൊ​ന്നാ​നി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി ബ​ഹ​ളം വെ​ക്കു​ക​യും ഡ്യൂ​ട്ടി ഡോ​ക്ട​റാ​യ പ​രാ​തി​ക്കാ​രി​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെയ്‌തെന്നാണ് പരാതി. കൂടാതെ  ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി മി​നി​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ല്ലു കൊ​ണ്ട് ത​ല​ക്ക് എ​റി​യു​ക​യും ചെ​യ്തുവെന്നും പരാതിയിൽ പറയുന്നു. 
 

 

Related Topics

Share this story