അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മെച്ചം; റൂമിലേക്ക് മാറ്റി
Updated: Apr 3, 2024, 22:58 IST
![മഅദനി വീണ്ടും ആശുപത്രിയിൽ](https://timeskerala.com/static/c1e/client/91214/uploaded/84b34510323c8a7accefe42c27f83f50.webp)
കൊച്ചി: ആരോഗ്യനില മെച്ചം വന്നതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ റൂമിലേക്ക് മാറ്റി. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടായതിനാൽ ചൊവ്വാഴ്ച വെന്റിലേറ്ററിൽനിന്ന് മാറ്റിയിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് റൂമിലേക്ക് മാറ്റിയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഫെബ്രുവരി 20നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.