വ​യ​റ്റി​ൽ സ​ർ​ജി​ക്ക​ൽ സാ​മ​ഗ്രി​വ​ച്ച് തു​ന്നി​ക്കെ​ട്ടി​യ സം​ഭ​വം; മ​ന്ത്രി ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി

sivankutty
തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം വ​യ​റ്റി​ൽ സ​ർ​ജി​ക്ക​ൽ സാ​മ​ഗ്രി​വ​ച്ച് തു​ന്നി​ക്കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എ​ഴു​കോ​ണ്‍ ഇ​എ​സ്ഐ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി തൊ​ഴി​ൽ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ അ​ജി​ത് കു​മാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ വ​രു​ന്ന ആ​ശു​പ​ത്രി​യാ​ണ് എ​ഴു​കോ​ണി​ലേ​ത്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​നാ​കി​ല്ല. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ഇ​എ​സ്ഐ​യു​ടെ ചു​മ​ത​ല​യു​ള്ള തൊ​ഴി​ൽ മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് റി​പ്പോ​ർ​ട്ട് തേ​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

Share this story