മാവേലി എക്സ്പ്രസിൽനിന്നു തെറിച്ചുവീണ യുവാവിനെ കണ്ടെത്തി
Feb 3, 2024, 17:42 IST
![മാവേലി എക്സ്പ്രസിൽനിന്നു തെറിച്ചുവീണ യുവാവിനെ കണ്ടെത്തി](https://timeskerala.com/static/c1e/client/91214/uploaded/c2f4d1cdc9b82cb0ac5502cb6287b05f.webp)
തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാളെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിജോയുടെ തലയ്ക്കും കാലിന്റെ എല്ലിനും പൊട്ടലേറ്റിട്ടുണ്ട്
ശനിയാഴ്ച രാത്രി മംഗളൂരുവിൽ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിൽ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നു യുവാവ് വീണത്. ഇതോടെ പിലിക്കോട് മുതൽ പയ്യന്നൂർ വരെ പാളത്തിനരികിൽ നാട്ടുകാരും പോലീസും മൂന്നു മണിക്കൂറോളം തെരച്ചിൽ നടത്തിയിരുന്നു.