എ​യര്‍​പോ​ര്‍​ട്ടി​ല്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി : മു​ഖ്യപ്ര​തി പി​ടി​യി​ൽ

എ​യര്‍​പോ​ര്‍​ട്ടി​ല്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി : മു​ഖ്യപ്ര​തി പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും എ​യര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി​ അറസ്റ്റിൽ. തൃ​ശൂ​ർ പീ​ച്ചി ഉ​ദ​യ​പു​രം കോ​ള​നി​യി​ല്‍ ര​മേ​ഷ് എന്ന 34-കാരനെയാണ് വ​ലി​യ​തു​റ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. 2019​-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അ​ബു​ദാബാ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ അ​ജീ​ഷി​നെ​യാ​ണ് പ്ര​തി ര​മേ​ശ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യത്. തുടർന്ന്, ബാ​ഗും മ​റ്റു സാ​ധ​ന​ക​ളും പി​ടി​ച്ചു വാ​ങ്ങി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

Share this story