അട്ടപ്പാടിയിൽ 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയിൽ

അട്ടപ്പാടിയിൽ 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയിൽ
പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ പിടികൂടി. കള്ളമല സ്വദേശി റെജിയെയാണ് വനം വകുപ്പ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടത്. 

Share this story