ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച് കടത്തിയ യുവാവ് അറസ്റ്റിൽ
May 24, 2023, 21:30 IST

ശാസ്താംകോട്ട: ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം വാളത്തുംഗൽ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗൻ എന്ന 38-കാരനെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് ജയിൽ മോചിതനായ ശേഷം കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ ശാസ്താംകോട്ട കൊച്ചുണ്ടിൽ വീട്ടിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള കാർ മോഷ്ടിച്ച് കടത്തുകയായിരുന്നു. മോഷ്ടിച്ച കാർ പിന്നീട് കുണ്ടറ ഫയർസ്റ്റേഷന് താഴെ പോസ്റ്റിൽ ഇടിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ കൈവശമുണ്ടായിരുന്ന ബൈക്ക് കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
