യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.
Fri, 19 May 2023

കാസർകോട്: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് പൂടംകല്ല് സ്വദേശി അർഷാദ് (34) ആണ് അറസ്റ്റിലായത്. കോട്ടഞ്ചേരിയിൽ ബസിൽ നിന്ന് ഇറങ്ങി യുവതി നടന്നു പോകുമ്പോഴാണ് സംഭവം.കാഞ്ഞങ്ങാട് ടൗണിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ പഴം വിൽപന നടത്തുകയായിരുന്നു അർഷാദ്.
സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബസിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കാസർകോട് സംഭവം. കോഴിക്കോട് കായക്കൊടി സ്വദേശി സവാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസിലെ ജീവനക്കാരും ചേർന്ന് സവാദിനെ ഓടിച്ചിട്ട് പിടികൂടി.