കോഴിക്കോട് നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി
May 27, 2023, 11:52 IST

കോഴിക്കോട്: നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30ഓടെ കോഴിക്കോട് നഗരത്തിലെ ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നില്‍വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.