തടി ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
Fri, 17 Mar 2023

കൊച്ചി: മൂവാറ്റുപുഴയിൽ തടി ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. പുലർച്ചെ നാലിന് പള്ളിച്ചിറങ്ങര ഭാഗത്താണ് അപകടം സംഭവിച്ചത്. റഷീദ്-ഷെമി ദന്പതികളുടെ മകനാണ് നബീൽ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ.