Times Kerala

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണു : ഡ്രൈ​വ​ര്‍​ക്ക് ​ഗുരുതര പ​രി​ക്ക്

 
നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണു : ഡ്രൈ​വ​ര്‍​ക്ക് ​ഗുരുതര പ​രി​ക്ക്
നെ​ടു​ങ്ക​ണ്ടം: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ ഉ​ണ​ക്കമ​രം ക​ട​പു​ഴ​കി​വീ​ണ് ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നെ​ടു​ങ്ക​ണ്ടം മൈ​ന​ര്‍​സി​റ്റി കു​റ്റി​ക്കി​ഴ​ക്കേ​തി​ല്‍ ജോ​സി​നാ​ണ്(51) പ​രി​ക്കേ​റ്റ​ത്.  ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കൈ​ലാ​സ​പ്പാ​റ പ​ള്ളി​ക്കു സ​മീ​പം മാ​പ്പി​ള​ശേ​രി എ​സ്‌റ്റേ​റ്റിലാണ് അ​പ​ക​ടം സംഭവിച്ചത്. എ​സ്റ്റേ​റ്റി​ല്‍ കു​രു​മു​ള​ക് എ​ടു​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് ഓ​ട്ടം വ​ന്ന​താ​യി​രു​ന്നു ജോ​സ്. എ​സ്‌റ്റേറ്റി​നു​ള്ളി​ല്‍ കാ​ത്തു​കി​ട​ക്കു​ന്ന​തി​നി​ടെ ഉ​ണ​ങ്ങി നി​ന്നി​രു​ന്ന ക​ര​ണ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യു​ടെ മു​ന്‍​സീ​റ്റി​നു മുകളിലേക്കാ​ണ് മ​രം വീ​ണ​ത്. ഇതേ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ​യു​ടെ മു​ക​ളി​ലെ ക​മ്പി വ​ള​ഞ്ഞ് ജോ​സി​ന്‍റെ പു​റ​ത്തും ത​ല​യി​ലു​മാ​യി കുരുങ്ങുകയായിരുന്നു. കു​റ​ച്ച് സ​മ​യ​ത്തി​നു ശേ​ഷം അ​തു​വ​ഴി​വ​ന്ന എ​സ്‌റ്റേറ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട ജോ​സി​നെ ക​ണ്ട​ത്. പാ​റ​ത്തോ​ട്ടി​ല്‍ നി​ന്നു കൂ​ടു​ത​ല്‍പേർ എത്തി മ​രം മു​റി​ച്ചാ​ണ്  ജോ​സി​നെ പു​റ​ത്തെ​ടു​ത്ത​ത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ജോ​സി​നെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Topics

Share this story