Times Kerala

 എം.എസ്.എം ഇകൾക്കായി പാക്കേജിങ്ങിനെക്കുറിച്ച് മൂന്ന് ദിവസത്തെ വർക്ക്ഷോപ്പ്

 
 എം.എസ്.എം ഇകൾക്കായി പാക്കേജിങ്ങിനെക്കുറിച്ച് മൂന്ന് ദിവസത്തെ വർക്ക്ഷോപ്പ്
 ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ്ങിനെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), മൂന്ന് ദിവസത്തെ ‘ടെക് ഹൊറൈസൺ’ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 മുതൽ 9 വരെ അങ്കമാലിയിലുള്ള എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഭക്ഷ്യ വ്യവസായത്തിൽ പാക്കേജിങിന്റെ പ്രാധാന്യം, ഫുഡ് പാക്കേജിങ് മെറ്റീരിയലുകളുടെ തരങ്ങൾ, പാക്കേജിങ് ഡിസൈനും സുസ്ഥിര പാക്കേജിങും, ഫുഡ് പാക്കേജിങ് റെഗുലേഷനുകളും കംപ്ലയൻസും, ഫുഡ് പാക്കേജിങിലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിന് ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender ൽ ഫെബ്രുവരി 5 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കുന്ന 20 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9567538749

Related Topics

Share this story