നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്
Updated: May 27, 2023, 12:19 IST

കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. കൊല്ലം ഡീസന്‍റ്മുക്കിലാണ് സംഭവം. മൈലാപ്പൂർ സ്വദേശി ജയദേവിനാണ്(14) പരിക്കേറ്റത്. ജയദേവിന്‍റെ കാലിൽ റോഡ് റോളർ കയറി. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജയദേവിന് നേരെ നിയന്ത്രണം നഷ്ടമായ റോഡ് റോളർ വന്നിടിക്കുകയായിരുന്നു.
പിന്നീട് ജെസിബിയുടെ സഹായത്തോടെയാണ് റോഡ് റോളർ ഉയർത്തിയത്. സമീപത്തെ വീടിന്‍റെ മതിലും ഗേറ്റും പോസ്റ്റും റോഡ് റോളർ ഇടിച്ചുതകർത്തു. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റിട്ടുണ്ട്.