Times Kerala

ബീച്ചിൽ കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് യുവാവിന്റെ ദേഹത്തുകൊണ്ടു; 10 വയസുകാരന് നേരെ മര്‍ദ്ദനം

 
 പ​ഞ്ച​വ​ടി ബീ​ച്ചി​ൽ തീ​പി​ടി​ത്തം; മ​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു

കാസര്‍കോട്: പള്ളിക്കരയില്‍ പത്തുവയസുകാരനെ മര്‍ദ്ദിച്ചതായി ആരോപണം. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് വീണെന്ന് ആരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. 

കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയിലുള്ള പത്ത് വയസുകാരന് മർദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനായി എടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

മര്‍ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്‍ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരിക്കുന്നത്. ബേക്കല്‍ പൊലീസില്‍ പരാതി കൊടുത്തെങ്കിലും  നിസാര വകുപ്പുകള്‍ മാത്രം ചുമത്തി യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. 

Related Topics

Share this story