ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

അപ്പന്‍ ഇപ്പോ പോകണ്ട.,അതെന്താ ഞാന്‍ പോയാല്.,പെട്ടെന്ന് സോണറ്റിന്റെ മുഖം മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയെ പോലെ..; നടൻ  ഇന്നസെന്റ്
 നടനും, മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ശ്വാസകോശത്തിനുണ്ടായ ഇന്‍ഫക്ഷന്‍ ആണ് നടന്റെ ആരോഗ്യനില മോശമാകാന്‍ കാരണം.എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നിട്ടുണ്ട് എന്നാണ്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അര്‍ബുദത്തോട് പടപൊരുതി അതിനോട് അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്.

Share this story