Times Kerala

വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു; മൂന്നുപേർക്ക് പരിക്ക്

 
വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു; മൂന്നുപേർക്ക് പരിക്ക്
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ലെ വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ൽ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന റോ​ഡ് ഡോ​ള​ർ വാ​ഹ​നം താ​ഴെ പ​തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.വ​ട്ട​പ്പാ​റ മു​ക​ളി​ൽ​നി​ന്ന് കു​റ്റി​പ്പു​റം മി​നി പ​മ്പ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. റാം ​സ്വ​രൂ​പ് സാ​ദ (30), ഷേ​ക്ക് സ​ഫീ​റു​ൾ (30), നി​ഖി​ൽ കു​മാ​ർ (30) എന്നിവർക്ക് പരിക്കേറ്റു.  പ​രി​ക്കേ​റ്റ ഇ​വ​രെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ പാ​ത നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ.​എ​ൻ.​ആ​ർ.​സി​യു​ടെ ക​മ്പ​നി​ക്കു വേ​ണ്ടി ലോ​റി​യി​ൽ റോ​ഡ് റോ​ള​ർ ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. വ​ട്ട​പ്പാ​റ വ​ള​വി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യി​ൽ ​നി​ന്ന് റോ​ഡ് റോ​ള​ർ താ​ഴേ​ക്ക് പ​തി​ച്ച​ത്. പ്ര​ധാ​ന വ​ള​വി​ലെ സു​ര​ക്ഷ വേ​ലി​യി​ൽ ഇ​ടി​ച്ച് നി​ന്ന​തി​നാ​ൽ റോ​ള​ർ 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related Topics

Share this story