പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്; പരിഹസിച്ച് എം.വി. ഗോവിന്ദൻ

പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്; പരിഹസിച്ച് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ സച്ചിൻ ദേവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്നാണ് ഗോവിന്ദന്‍റെ പരിഹാസം. രമയുടെ കൈയിൽ പൊട്ടലുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാൻ ആധുനിക സംവിധാനങ്ങളുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. നിയമസഭ കൂടണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും  കലാപം സൃഷ്ടിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story