Times Kerala

 നടത്തിയത് ക​ലാ​പ ആഹ്വനം; കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എംഎൽക്കെതിരെ പ​രാ​തി​യു​മാ​യി ഐ​എം​എ

 
റ​വ​ന്യൂ മ​ന്ത്രി​ക്ക് നാലുതവണ ക​ത്ത്​ ന​ൽ​കി​യിട്ടും​ മ​റു​പ​ടി ല​ഭി​ച്ചില്ല; കെ.​ബി. ഗ​ണേ​ഷ്​ കുമാർ
 തി​രു​വ​ന​ന്ത​പു​രം: നിയമസഭയിൽ ക​ലാ​പ ആ​ഹ്വാ​നം ന​ട​ത്തിയെന്നാരോപിച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റിനെതിരെ പ​രാ​തി‌​യു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ഐ​എം​എ അ​റി‌​യി​ച്ചു. ചി​ല ഡോ​ക്‌​ട​ർ​മാ​രെ മു​ക്കാ​ലി​യി​ൽ കെ​ട്ടി ത​ല്ല​ണ​മെ​ന്ന് ഗ​ണേ​ഷ് ക​ഴി​ഞ്ഞ​ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നേ​തി​രെ​യാ​ണ് ഐ​എം​എ രംഗത്ത് എത്തിയത്. ഗ​ണേ​ഷി​ന്‍റെ പ്ര​സ്താ​വ​ന ക​ലാ​പ ആ​ഹ്വാ​ന​മാ​ണെ​ന്നും നി​യ​മ​വ്യ​വ​സ്ഥി​തി​യോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഐ​എം​എ അ​റി​യി​ച്ചു. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വി​ധ​വ​യാ​യ സ്ത്രീ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ നേ​രി​ട്ട ദു​ര​നു​ഭ​വം വിവരിച്ചുകൊണ്ടാ‌യിരുന്നു ഗ​ണേ​ഷിന്‍റെ വി​മ​ർ​ശ​നം.

Related Topics

Share this story