കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പൈപ്പ് കമ്പി ഊർന്നു വീണു; വഴിയാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Thu, 16 Mar 2023

കണ്ണൂർ: ചെറുകുന്നിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പൈപ്പ് കമ്പി ഊർന്നു വീണു. ഇതുവഴി കടന്നുപോയ വഴിയാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സീബ്ര ലൈനിലൂടെ വളരെ ശ്രദ്ധിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു ഒരു യുവാവ്. ഈ സമയം പയ്യന്നൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ പെട്ടി ഓട്ടോ യുവാവിന്റെ നേർക്ക് വരികയും വാഹനത്തിന് മുകളിൽ കെട്ടിവച്ചിരുന്ന ഇരുമ്പുകമ്പികൾ മുന്നിലേക്ക് വീഴുകയുമായിരുന്നു. ലനാരിഴയ്ക്കാണ് യുവാവ് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. കമ്പികൾ മുറുക്കിക്കെട്ടാത്തതും അമിതവേഗത്തിലെത്തിയ വാഹനം സഡൻ ബ്രേക്കിട്ടതുമാണ് അവ അപകടകരമാംവിധം താഴേക്ക് പതിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.