നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Fri, 17 Mar 2023

കൊല്ലം: നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് കാൽനടയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ കൊല്ലം പള്ളിമുക്കിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ലോറി നിർത്താതെ പോയി. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.