Times Kerala

ഡിസിസി ഓഫീസിലെ തമ്മിൽതല്ല്; സജീവന്‍ കുരിയച്ചിറക്കും എംഎല്‍ ബേബിക്കും സസ്‌പെന്‍ഷന്‍

 
 കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത് റ​ദ്ദാ​ക്കി ഡി​സി​സി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത് റ​ദ്ദാ​ക്കി ഡി​സി​സി
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ ഉണ്ടായ തമ്മിലടി സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി തുടരുന്നു. ഡിസിസി സെക്രട്ടറി കുരിയച്ചിറയെയും എംഎല്‍ ബേബിയെയും സസ്‌പെൻഡ് ചെയ്തു. പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുരിയച്ചിറ, എംഎല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെ ഡിസിസി ഓഫീസ് സംഘർഷത്തിൽ സജീവൻ കുരിയച്ചിറക്കെതിരെ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതെ സമയം തൃശൂർ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എംപി വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്. 

Related Topics

Share this story