Times Kerala

ഡിസിസി ഓഫീസിലെ തമ്മിൽതല്ല്; രാജികള്‍ അംഗീകരിച്ച്‌ കെപിസിസി

 
ഡിസിസി ഓഫീസിലെ തമ്മിൽതല്ല്; രാജികള്‍ അംഗീകരിച്ച്‌ കെപിസിസി
തൃശൂർ: തൃശൂർ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി സ്വീകരിച്ച് കെപിസിസി നേതൃത്വം. ജോസ് വള്ളൂർ സമർപ്പിച്ച രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എംപി വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കൈമാറിയതായി കെപിസിസി യോഗം അറിയിച്ചു.
തൃശൂരിൽ കെ മുരളീധരന്റെ തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും കെപിസിസി നിയോഗിച്ചു. തിരഞ്ഞെടുപ്പിൽ വന്ന പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ് , വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് എംഎല്‍എ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയേയാണ് കെപിസിസി നിയമിച്ചത്.

Related Topics

Share this story