കുട്ടമ്പുഴയില്‍ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം
May 21, 2023, 13:44 IST

കൊച്ചി: കോതമംഗലം കുട്ടമ്പുഴ സത്രപ്പടിയിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. പുത്തൻപുരക്കൽ ജോസഫ് ദേവസ്യ (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സത്രപ്പടിയിൽ ജോസഫിന്റെ വീടിന്റെ സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കെയാണ്. അപകടം നടന്ന സമയത്ത് ഇതുവഴി വന്ന ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ച് മാറ്റിയപ്പോൾ തല കീഴായി മറിയുകയും ചെയ്തു.