Times Kerala

മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു മേ​ൽ ക​ട​ന്നാ​ക്ര​മ​ണം: മാ​ധ്യ​മ​ങ്ങ​ൾ നി​ശ​ബ്ദ​രാ​ക​രു​തെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി

 
മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു മേ​ൽ ക​ട​ന്നാ​ക്ര​മ​ണം: മാ​ധ്യ​മ​ങ്ങ​ൾ നി​ശ​ബ്ദ​രാ​ക​രു​തെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി
കൊ​ച്ചി: മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നു​മേ​ലും ക​ട​ന്നാ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ നി​ശ​ബ്ദ​രാ​ക​രു​തെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ മാ​തൃ​ഭൂ​മി ശ​താ​ബ്‌​ദി ആ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ൾ​ഡ് പ്ര​സ് ഫ്രീ​ഡം ഇ​ൻ​ഡ​ക്സി​ൽ ഇ​ന്ത്യ 150-ാം സ്ഥാ​ന​ത്താ​ണെ​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നു വേ​ണ്ടി പൊ​രു​തേ​ണ്ട​ത് മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ​യാ​ണ്. മ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ച്ചാ​ൽ മ​ത നി​ര​പേ​ക്ഷ​ത വ​ള​ർ​ത്താ​ൻ ക​ഴി​യി​ല്ല. ഏ​ക ഭാ​ഷാ ന​യം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ചെ​റു​ക്ക​പ്പെ​ട​ണം. മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ന​യ​മാ​ണ​ത്‌.  മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഒ​രു രാ​ജ്യ​ത്താ​ണ് ഈ ​സ്ഥി​തി​യെ​ന്ന്‌ ഓ​ർ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
 

Related Topics

Share this story