Times Kerala

 വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണു; പശ്ചിമബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

 
death
 

കണ്ണൂർ: തലശേരിയിൽ വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണ് പശ്ചിമബംഗാൾ സ്വദേശി മരിച്ചു. സിക്കന്ദർ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിനിടെയാണ് കോൺക്രീറ്റ് ബീം തകര്‍ന്നു വീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ  സാധിച്ചില്ല.   പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

 
 

Related Topics

Share this story