Times Kerala

 ‘ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണം’; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതിയില്‍

 
‘ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണം’; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതിയില്‍
 കെഎസ്ആര്‍ടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരുവര്‍ക്കും എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

Related Topics

Share this story