വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേസ്; 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

crime
കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പി​ടി​കി​ട്ടാ​പു​ള്ളി അ​റ​സ്റ്റി​ൽ. തോ​പ്പ​യി​ൽ സ്വ​ദേ​ശി സി.​വി. സ​ക്ക​റി​യ​യെ​യാ​ണ് ന​ട​ക്കാ​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 22 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​കൂ​ടി​യ​ത്. 2001ലാ​ണ്  ന​ട​ക്കാ​വ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് റോ​ഡി​ൽ ഒ​മാ​ൻ ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി വി​ദേ​ശ​ത്ത് ഉ​യ​ർ​ന്ന ശ​മ്പ​ള​നി​ര​ക്കി​ൽ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി​നി​യാ​യ ശ്രീ​ജ​യി​ൽ നി​ന്ന് 75,000 രൂ​പ വാ​ങ്ങി വി​സ ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. കേ​സി​നു​പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് കേ​സി​ന് ഹാ​ജ​രാ​കാ​തെ ഇ​യാ​ൾ മുങ്ങി നടക്കുകയായിരുന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story