വ്യാജ വിമാനടിക്കറ്റ് നൽകി ഒമ്പത് ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്

നാദാപുരം യൂനിമണി ഫിനാൻസ് സർവിസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്.
ഓൺലൈനിൽ യാത്രാവിവരം അറിയാനായി പരിശോധന നടത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് യാത്രക്കാരിൽ ചിലർ മനസ്സിലാക്കിയത്. ഇതോടെ ഇവർ ടിക്കറ്റുമായി സ്ഥാപനത്തെ സമീപിക്കുകയും സ്ഥാപനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാജ ടിക്കറ്റ് നൽകി വൻതട്ടിപ്പ് നടത്തിയതായി തിരിച്ചറിയുകയുമായിരുന്നു. ഒറിജിനൽ ടിക്കറ്റ് വിൽപന നടത്തിയ വകയിൽ ലഭിച്ച തുക കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചതായി യൂനിമണി മാനേജർ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് പറഞ്ഞു.