Times Kerala

 റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു 

 
 റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു 
 

ഹരിപ്പാട്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ആണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കത്തിയത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്തു പോയതായിരുന്നു.

കാറിൽ തീ പടരുന്നത് കണ്ട് സമീപവാസികൾ  ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തുകയും ചെയ്തു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.


 

Related Topics

Share this story