Times Kerala

അതിരപ്പള്ളിയിൽ ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി
 

 
അതിരപ്പള്ളിയിൽ ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി
അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംങ്ഷന് അടുത്തുള്ള തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞു ജനവാസ മേഖലയിൽ എത്തിയത്. വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ തുണി അലക്കാൻ വന്ന സ്ത്രീകളാണ് ഇന്നു രാവിലെ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.
 ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ അടുത്ത സമയത്തായി ഇടക്കിടെ ചീങ്കണ്ണി കുഞ്ഞുങ്ങളെ കണ്ടു വരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

Related Topics

Share this story