Times Kerala

കിളിമാനൂരിൽ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
reg

കിളിമാനൂരിൽ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ അക്രമത്തിനിരയായതിൻ്റെയും വസ്ത്രങ്ങൾ വലിച്ചുകീറിയതിൻ്റെയും ലക്ഷണങ്ങൾ കാണപ്പെട്ടു.ഭർത്താവ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ലീല തനിച്ചാണ് താമസം. രണ്ടാഴ്ചയായി അസുഖം കാരണം ലീല ജോലിക്ക് പോയിരുന്നില്ല. പിന്നീട് പുലർച്ചെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചത്.വീടിന് പത്തടി താഴെയുള്ള തോട്ടിൽ നഗ്നമായാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. കിളിമാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Topics

Share this story