മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ചേർത്ത് കഴിച്ച നാൽപതുകാരന് ദാരുണാന്ത്യം

 മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ചേർത്ത് കഴിച്ച നാൽപതുകാരന് ദാരുണാന്ത്യം 
 കോഴിക്കോട്: മദ്യത്തിൽ വെള്ളത്തിന് പകരം അബദ്ധത്തിൽ വിനാഗിരി ചേർത്ത് കഴിച്ച നാൽപതുകാരനു ദാരുണാന്ത്യം. കുറുവങ്ങാട് വരകുന്നുമ്മൽ കോളനിയിലെ കരീം ആണ് മരിച്ചത്. കൊയിലാണ്ടി കൺസ്യൂമർഫെഡ് ഔട്ട് ലെറ്റിൻ്റെ തൊട്ടടുത്ത കടയിൽ നിന്നാണ് മദ്യത്തിൽ അബദ്ധത്തിൽ വിനാഗിരി ചേർത്ത് കഴിച്ചത്. തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. കടയുമ പുറത്തേക്ക് പോയപ്പോൾ പകരം നിന്നയാൾ വെള്ളത്തിന് പകരം അബദ്ധത്തിൽ വിനാഗിരി എടുത്ത് നൽകിയെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് കരീം കല്ല്യാണി ബാറിനു സമീപത്ത് രക്തം ഛർദ്ദിച്ച് അവശനിലയിലായത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ 108 ആംബുലൻസിൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും കരീം രാത്രിയോടെ മരണം സംഭവിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.  

Share this story