ഏഴു മാസം ഗർഭിണിയായ 24 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 ഏഴു മാസം ഗർഭിണിയായ 24 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 
 പാലക്കാട്: ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കുരിക്കൻതരിശ് വിജയകുമാറിന്‍റെ ഭാര്യ ഗോപികയാണ് (24) മരിച്ചത്. ചൊവ്വാഴ്ച പകൽ വീട്ടിലെ കിടപ്പുമുറിയിലാണ്‌ മരിച്ചനിലയിൽ കണ്ടത്‌.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഗോപിക ഏഴു മാസം ഗർഭിണിയാണ്. സംഭവത്തില്‍ മംഗലംഡാം പൊലീസ് കേസെടുത്തു. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്തമകനാണ്.

Share this story