കുമളിയില്‍ 16-കാരിയായ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി

bab
 

ഇടുക്കി: ജില്ലയിലെ കുമളിയില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. സംഭവത്തില്‍ പെൺകുട്ടിയെ പീഡിപിച്ച സഹപാഠിക്കായി പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു വിദ്യാര്‍ഥിനി പ്രസവിച്ചത്. 

കുട്ടി ഗര്‍ഭിണി ആയിരുന്ന വിവരം കുടുംബത്തിനോ സ്‌കൂള്‍ അധികൃതര്‍ക്കോ അറിയില്ലായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി നൽകിയിരിക്കുന്നത്.

Share this story