പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
Tue, 24 Jan 2023

കോട്ടയം: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തച്ചുകുന്ന് മുണ്ടപ്പുഴ വീട്ടിൽ വിജിൻ എബ്രഹാം എന്ന 32-കാരനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി ബസ്സ്റ്റാൻഡിനോട് ചേർന്ന് സ്റ്റേഷനറി കട നടത്തുന്ന ഇയാളുടെ പക്കൽ നിന്ന് 650 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടിച്ചെടുത്തു. കടയിൽ സന്ധ്യയോടുകൂടി എല്ലാ ദിവസവും നിരവധി ചെറുപ്പക്കാരും അന്തർസംസ്ഥാന തൊഴിലാളികളും കൂട്ടം കൂടുന്നതായും ഇവിടെ ഹാൻസ് പോലുള്ള നിരോധിത പുകയില ഉൽപന്നങ്ങളുടെ വില്‍പന നടക്കുന്നതായും രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐമാരായ എം.എം. അനുരാജ്, അനിൽകുമാർ, സി.പി.ഒമാരായ പ്രതീഷ് രാജ്, ദിലീപ്, വിപിൻ, ജയേഷ്, വൈശാഖ് എന്നിവയടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.