നിരോധിത ലഹരിമരുന്നുമായി യുവാവ് പിടിയിൽ

നിരോധിത ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ക്ക​ല്ലൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 0.70 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ അ​മ​ർ ജി​ഹാ​ദ് എന്ന 26-കാരനെയാണ് ബാ​ലു​ശ്ശേ​രി പോലീസ് അറസ്റ്റ് ചെയ്തത്. മ​യ​ക്കു​മ​രു​ന്ന് സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Share this story