മൊബൈലിൽ ഉറക്കെ പാട്ടുവച്ചു, യുവാവ് ജ്യേഷ്ഠനെ അടിച്ചു കൊന്നു; സംഭവം പാലക്കാട്

 മൊബൈലിൽ ഉറക്കെ പാട്ടുവച്ചു, യുവാവ് ജ്യേഷ്ഠനെ അടിച്ചു കൊന്നു; സംഭവം പാലക്കാട് 
 പാലക്കാട്: ജില്ലയിലെ പട്ടാമ്പി മുളയൻകാവിൽ യുവാവ് ജ്യേഷ്ഠനെ അടിച്ചു കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയൻകാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു എന്ന 40-കാരണാണ് കൊല്ലപ്പെട്ടത്. അനുജൻ ഷക്കിർ മരക്കഷണം കൊണ്ട് സൻവറിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് കൊപ്പം പോലീസ് ഷക്കിറിനെ കസ്റ്റഡിയിലെടുത്തു.മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു

Share this story