മെയ് 14 ന് പ്രശസ്ത ഗായിക ജ്യോത്സനയുടെ റിഥം നൈറ്റ് മ്യൂസിക്കൽ മെഗാ ഷോയുമായി വണ്ടർലാ കൊച്ചി

മെയ് 14 ന് പ്രശസ്ത ഗായിക ജ്യോത്സനയുടെ റിഥം നൈറ്റ് മ്യൂസിക്കൽ മെഗാ ഷോയുമായി വണ്ടർലാ കൊച്ചി
 

ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ്, 2022 മെയ് 14-ന് “വണ്ടർലാ കൊച്ചിയിൽ “റിഥം നൈറ്റ്” സംഘടിപ്പിക്കുന്നു.  പ്രമുഖ പിന്നണി ഗായികയായ ജ്യോത്സനയുടെ നേതൃത്വത്തിൽ വണ്ടർലാ കൊച്ചി പാർക്കിൽ രാത്രി 7.30 മുതൽ 10.30 വരെയായിരിക്കും ഈ മ്യൂസിക്കൽ നൈറ്റ് നടക്കുന്നത്. മ്യൂസിക് ബാൻഡ് , ഡിജെ വിനീത് നയിക്കുന്ന ലൈവ് ഡിജെ,  ഡാൻസ് പെർഫോമൻസുകൾ, തുടങ്ങി നിരവധി പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.എസ് .ടി ഉൾപ്പെടെ 599 രൂപയാണ് പരിപാടിയുടെ പ്രവേശന നിരക്ക്

ഇത് കൂടാതെ വണ്ടർലാ ആകർഷകമായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബുഫേ ഡിന്നർ  ഉൾപ്പെടെയുള്ള റിഥം നൈറ്റ് പ്രവേശനത്തിനു  ഒരാൾക്ക് 1200 (GST ഉൾപ്പെടെ)  രൂപയാണ് നിരക്ക്.
അന്നേ ദിവസം പാർക്ക് റൈഡുകൾ കൂടി ആസ്വദിക്കാൻ താൽപ്പര്യമുള്ളവർക്ക് രാവിലെ 11.00 മുതൽ വൈകിട്ട് 7.00 വരെ പാർക്ക് റൈഡുകൾ ആസ്വദിക്കാനും, വൈകിട്ട് 7.30  മുതൽ 10.30 വരെ ബുഫേ ഡിന്നർ  ഉൾപ്പെടെയുള്ള  റിഥം നൈറ്റിൽ  പങ്കെടുക്കുവാനും ഒരാൾക്ക് 2370 (GST ഉൾപ്പെടെ)  രൂപയാണ് നിരക്ക്. 

ടിക്കറ്റുകൾ വണ്ടർലാ വെബ്സൈറ്റിലൂടെയും (https://apps.wonderla.co.in/rhydmnightcok/) നേരിട്ട് പാർക്കിൽ വന്നും ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിശദാംശങ്ങൾക്കും ബുക്കിംഗിനും വണ്ടർലാ വെബ്സൈറ്റായ : https://www.wonderla.com/offers/rhydm-night.html സന്ദർശിക്കുക അല്ലെങ്കിൽ  0484 2684001, 75938 53107 എന്ന നമ്പറിലേക്ക് വിളിക്കുക.

Share this story