പൊലീസ് ക്വാർട്ടേഴ്സിൽ രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് കസ്റ്റഡിയിൽ

news
 ആലപ്പുഴ: എ ആർ ക്യാമ്പിനടുത്തുള്ള പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ എൽ കെ ജി വിദ്യാർഥി ടിപ്പുസുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഭർത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതെസമയം മാനസികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.

Share this story