Times Kerala

 വേ​ണ്ടി​വ​ന്നാ​ൽ വി​ദേ​ശ​ത്ത് പോ​യി അ​റ​സ്റ്റ് ചെ​യ്യും: കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

 
news
 

കൊ​ച്ചി: ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ പു​തി​യ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു അറിയിച്ചു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മീ​ടൂ ആ​രോ​പ​ണം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പ​രാ​തി​യു​മാ​യി ആ​രും പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റി​ന് ത​ട​സ​മ​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ് ബാ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​റ​സ്റ്റി​നാ​യി വി​ദേ​ശ​ത്തു പോ​വേ​ണ്ടി​വ​ന്നാ​ല്‍ പോ​വു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു. 

Related Topics

Share this story