സംസ്ഥാനത്ത് ആഗസ്റ്റ് 9 വരെ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

 കനത്ത മഴ: ഏഴു ജില്ലകളിൽ റെഡ് അലർട്ട് 
 

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.ഓഗസ്റ്റ് 7 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ക്കും

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി ഇന്ന് വൈകുന്നേരത്തോടെ തുറക്കുമെന്ന് ത​മി​ഴ്‌​നാ​ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നാ​ല് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം തു​റ​ന്ന് 1600 ഘ​ന​യ​ടി​യി​ല​ധി​കം ജ​ല​മാ​ണ് പു​റ​ത്തേയ്ക്ക് വി​ടു​ക. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആകും. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ 6 ഷട്ടറുകൾ ഇന്ന് ഉച്ചയോടെ തുറന്നിരുന്നു. കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​യാ​ര്‍ തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Share this story