വാക് ഇന്‍ ഇന്റര്‍വ്യൂ

job
എറണാകുളം:   സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യുടെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ നടപ്പിലാക്കിവരുന്ന എ.ആര്‍/വി.ആര്‍  പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കില്‍ പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടര്‍ സയന്‍സ്/കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐ.ടി/എന്‍ജിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങില്‍ കഴിവുമുള്ള ഉദ്യോഗാര്‍ഥികളുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സി-ഡിറ്റിന്റെ  ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.30 വരെ നടത്തും.  ഉയര്‍ന്ന പ്രായ പരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847661702

Share this story