വാളയാർ പീഡനക്കേസ് ; ഇരകളെ അപകീര്‍ത്തിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

news
 പാലക്കാട്: വാളയാർ പീഡനക്കേസിൽ  അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വമേധയാ  കേസെടുത്ത് പോക്സോ കോടതി. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് ഡിവൈഎസ്‍പി സോജനെതിരെ നടപടി എടുത്തിരിക്കുന്നത്. നടന്നത് പീഡനം അല്ലെന്നും, ഉഭയ സമ്മതപ്രകാരമായിരുന്നു എന്നായിരുന്നു സോജന്‍റെ പരാമർശം നടത്തിയത്. ഇതിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

Share this story