വോളിബോൾ ടീം- ഓപ്പൺ സെലക്ഷൻ ട്രയൽസ്

 വോളിബോൾ ടീം- ഓപ്പൺ സെലക്ഷൻ ട്രയൽസ്
തിരുവനന്തപുരം: 2022 സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള സംസ്ഥാന പുരുഷ/ വനിതാ വോളിബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് കൊച്ചിയിൽ നടക്കും. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 ഓഗസ്റ്റ് ഏഴിനു രാവിലെ എട്ട് മുതൽ കൊച്ചിൻ റിഫൈനറി ഇൻഡോര്‍‌സ്റ്റേഡിയത്തിൽ വച്ചാണ് സെലക്ഷൻ നടക്കുക. പങ്കെടുക്കുവാനാഗ്രഹിക്കുന്ന വോളിബോൾ കായികതാരങ്ങൾ അന്നേ ദിവസം രാവിലെ ഏഴിന് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Share this story