ലഹരിയില്ലാ തെരുവുമായി വിമുക്തി മിഷന്‍

ലഹരി-മയക്കുമരുന്ന് ഉപയോഗം തടയും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 
 ആലപ്പുഴ: ലഹരിയ്ക്കെതിരെ സംസ്ഥാനത്ത് നടത്തിവരുന്ന രണ്ടാംഘട്ട ബോധവത്ക്കരണ തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ച് റോഡിനെ ലഹരിയില്ല തെരുവായി തിരഞ്ഞെടുത്ത് വിവിധ ബോധവത്ക്കരണ പരിപാടി നടത്തുന്നു. ഇതിന്റെ ഭാഗമായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍, ഗാനമേള, ഗരുഡന്‍ പയറ്റ്, ചെണ്ടമേളം, ഫ്ളാഷ്മോബ്, സ്‌കിറ്റ്, തെരുവ് നാടകം, മൈം, ചിത്രരചന തുടങ്ങിയ പരിപാടകളാണ് നടത്തുന്നത്. 26-ന് വൈകിട്ട് നാല് മുതലാണ് പരിപാടി. ചടങ്ങില്‍ എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സാലം, പി.പി. ചിത്തരഞ്ജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കൗമണ്‍സിലര്‍മാരായ റീഗോ രാജു, പ്രഭ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this story