സംസ്കൃത സർവ്വകലാശാല: ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ 30ന് ആരംഭിക്കും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ ജൂൺ 30ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.  പി. ജി. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 25ന് പ്രസിദ്ധീകരിക്കും.  രണ്ടാം ഘട്ട അലോട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 27, 28 തീയതികളിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കണം.  പ്രവേശന നടപടികൾ പൂർത്തിയായ വിദ്യാർത്ഥികളുടെയും ഒഴിവുളള സീറ്റുകളുടെയും വിവരങ്ങൾ ജൂൺ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Share this story