അച്ഛൻ മരിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി

news
 കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിച്ചു. അച്ഛൻ മരണവാർത്ത അറിഞ്ഞു വീട്ടിലേക്കുപോയ മകൻ എൻ.വിനുകുമാറിനെ (36) ഒരുമണിക്കൂറിനുശേഷം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. അവിവിവാഹിതനാണ് വിനുകുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം തിങ്കളാഴ്ച.

Share this story