യു.ഡി.എഫ് വനിതാ കൗൺസിലർമാരെ മുണ്ട് പൊക്കി കാണിച്ചു : ഡെപ്യൂട്ടി മേയർ പികെ രാജുവിനെതിരെ പരാതി

388

തിരുവനന്തപുരം: നിയമന കത്ത് വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ഡെപ്യൂട്ടി മേയർ പികെ രാജുവിനെതിരെ പുതിയ വിവാദം. ഡപ്യൂട്ടി മേയർ തങ്ങൾക്കുമുന്നിൽ മുണ്ട് ഉയർത്തിയതായി യുഡിഎഫിലെ വനിതാ കൗൺസിലർമാർ ആരോപിച്ചു. വിഷയത്തിൽ യുഡിഎഫ് പാർലമെന്ററി നേതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഇന്ന് രാവിലെ 10.45ന് പ്രധാന ഓഫീസിലാണ് സംഭവം. സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാൻ പികെ രാജു തങ്ങളെ അസഭ്യം പറയുകയും മുണ്ട് ഉയർത്തുകയും ചെയ്തതായി കൗൺസിലർമാർ പറയുന്നു.

Share this story